കുടിവെള്ളം ഉറപ്പാക്കാൻ ജലജീവൻ മിഷൻ; ചെങ്ങോട്ടുകാവിൽ ടാങ്ക് നിർമ്മാണത്തിന് തുടക്കമായി


കൊയിലാണ്ടി: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ടാങ്ക് നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. ചേലിയയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷയായി. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ് മുഖ്യാഥിതിയായി.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഓടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗീത കാരോൽ, ബിന്ദു മുതിരകണ്ടത്തിൽ, ബേബി സുന്ദർ രാജ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, പി ബാലകൃഷ്ണൻ, സുഭാഷ് കെ വി, ഷിജീഷ്, ഹംസ ഹദിയ എന്നിവർ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റിഎക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺകുമാർ എ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി വേണു സ്വാഗതവും വാർഡ് മെമ്പർ അബ്‌ദുൾ ഷുക്കൂർ നന്ദിയും അറിയിച്ചു.

Summary: Jaljivan Mission to ensure drinking water; Tank construction has started in Chengottukav