ഐ.ആർ.എം.യു ജില്ലാ സമ്മേളനം മെയ് 2,3 തീയതികളിൽ; സ്വാഗതസംഘമായി
കൊയിലാണ്ടി. പത്ര – ദൃശ്യ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ ആയ ഐ.ആർ.എം.യു (ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ) വിന്റെ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തീയതികളിൽ കൊയിലാണ്ടി അകലാപുഴ ലേക്ക് വ്യൂ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടി പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗം രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മന്ത്രിമാർ, എം.പി മാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, സംസ്ഥാന നേതാക്കൾ, സാംസ്കാരിക നായകർ, മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ ക്ഷത വഹിച്ചു. പി.കെ പ്രിയേഷ് കുമാർ, രവി മാസ്റ്റർ എടത്തിൽ, കെ.ടി.കെ റഷീദ്, കിഷോർ കൊയിലാണ്ടി, സതീഷ് ബാലുശ്ശേരി, ശൈലേഷ്, രഘുനാഥ് പുറ്റാട്, ദ്രുവൻ നായർ, മുജീബ് കോമത്ത്, ജുനൈദ് പയ്യോളി, ജലീൽ യു.പി, സുധീർ പ്രകാശ് വി.പി, ഹാരിസ് വടകര എന്നിവര്‍ സംസാരിച്ചു.
Description: IRMU District Conference on May 2nd and 3rd