ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു
മേപ്പയ്യൂര്‍: മുക്കാളിയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. ചങ്ങരംവള്ളിയിലെ കോട്ടില്‍ ജിജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.
കുറച്ചുദിവസം മുമ്പായിരുന്നു മുക്കാളിയില്‍വെച്ച് ട്രെയിനില്‍ നിന്ന് വീണ് ജിജീഷിന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.
അച്ഛന്‍: മീത്തലെ പറമ്പില്‍ കേളപ്പന്‍. അമ്മ: ജാനകി. സഹോദരങ്ങള്‍: ജിബീഷ് (ഇന്ത്യന്‍ സ്റ്റുഡിയോ) മേപ്പയ്യൂര്‍), ഷിനോള്‍.