കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വ്വീസ് പരീക്ഷയില്‍ മികച്ച റാങ്കോടെ ആര്മ്മിയില് ലഫ്റ്റനന്റ് പദവിയിലേക്ക് ചുവടുവച്ച ഇന്ദുലേഖയെ അനുമോദിച്ചു
കൊയിലാണ്ടി: കമ്പയിന്റ് ഡിഫന്‍സ് സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാം റാങ്ക് നേടി ആര്‍മിയില്‍ ലഫ്റ്റനന്റ് പദവിയിലേക്ക് ചുവടു വെച്ച ഇന്ദുലേഖ നായര്‍ക്ക് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയാണ് ഇന്ദുലേഖ.
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയില്‍ കിണറ്റുംകര തറവാട് ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിലാണ് തറവാട്ടംഗങ്ങങ്ങള് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. ക്ഷേത്രപരിസരത്ത് നടന്ന പരിപാടി ഇന്ത്യന്‍ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ.വി.സുരേഷ് ബാബു അനുമോദന സദസ്സ് ഉദ്ഘാഘാടനം ചെയ്തു.
തറവാട്ട് കാരണവര്‍ എടവലത്ത് ഗോവിന്ദന് നായരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. റിട്ട്. ലഫ്റ്റനന്റ് കേണല്‍ കെ.മാധവി, ആറാഞ്ചേരി ശിവദാസന്‍, കിണറ്റുംകര കുട്ടിക്കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഉള്ളിയേരി പടിഞ്ഞാറെ നീലിക്കണ്ടി ഉണ്ണിക്കൃഷ്ണന് അനിത ദമ്പതികളുടെ മകളാണ് ഇന്ദുലേഖ നായര്‍.
summary: Indulekha was felicitated for advancing to the rank of lieutenant in the Army with a top rank in the Combined Defense Service Examination