പുതുവർഷത്തിൽ ഇന്ത്യൻ ആർമിയുടെ കലാവിരുന്നാസ്വദിക്കാൻ സർ​ഗാലയയിലേക്ക് പോകാം; വിവിധ തരം ഡാൻസുകളുമായി എൻ.സി.സി കേഡറ്റുകളും


Advertisement

ഇരിങ്ങൽ: സർഗാലയ അന്താരാഷ്ട്ര കര കൗശല മേളയിൽ കലാവിരുന്നുമായി 122 ടി എ ബറ്റാലിയൻ മദ്രാസ് റജ്‌മെന്റ് കോഴിക്കോട് യുണിറ്റ്. നാളെ (ജനുവരി 1 ) വൈകുന്നേരം 6.30 ന് നടക്കുന്ന കലാവിരുന്നിൽ ചെണ്ട, കളരിപയറ്റ്, ഫയർ ഡാൻസ് എന്നിവ അരങ്ങേറും. സർഗാലയയിൽ ആദ്യമായാണ് വ്യത്യസ്തതയാർന്ന ഇന്ത്യൻ ആർമിയുടെ കലാപരിപാടി അവതരിപ്പിക്കുന്നത്. ഇതിനു പുറമെ എൻസിസി കേഡറ്റുകൾ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് എന്നിവയും ഉണ്ടാകും.

Advertisement

ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും കരകൗശല വിദ​ഗ്ദരുടെ സ്റ്റാളുകളും കലാപരിപാടികളും മേളയുടെ ഭാ​ഗമായി നടന്നുവരുന്നു. പത്താമത് അന്താരാഷ്ട്ര കര കൗശല മേള ജനുവരി ഒമ്പത് വരെ തുടരും.

Advertisement

Summary: sargalaya international arts and craft fest 2022