‘ഇന്ത്യ രാമരാജ്യമല്ലെന്ന്’ പോസ്റ്റര്‍ ഉയര്‍ത്തി; കോഴിക്കോട് എന്‍.ഐ.ടി കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം
കോഴിക്കോട്: എന്‍.ഐ.ടി കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ഇന്ത്യ രാമരാജ്യമല്ല എന്ന പോസ്റ്റര്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പോസ്റ്റര്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ മറ്റൊരു വിദ്യാര്‍ത്ഥി സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥി യൂണിയന് പ്രതിനിധി കൈലാസ്, നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ അക്രമണം നടത്തിയെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സംഭവത്തില്‍ കുന്ദമംഗലം പോലീസിലും എന്‍.ഐ.ടി ഡീനിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്കി.