‘കേരളത്തിന്റെ ടീച്ചറമ്മ ഇനി വടകരയ്ക്ക് സ്വന്തം’;വടകരയില്‍ വാദ്യഘോഷങ്ങളോടെ കെ.കെ ശൈലജയ്ക്ക് പിന്തുണയുമായി ഇടത് യുവജനതകളുടെ യൂത്ത് അസംബ്ലി


Advertisement

വടകര: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി യുവജനറാലി സംഘടിപ്പിച്ച് ഇടത്പക്ഷ യൂത്ത് അസംബ്ലി. പഴയ ബസ്റ്റാന്റ് അഞ്ച് വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മഹാറാലിയില്‍ മ്യൂസിക്ക് ബാന്റിന്റെ വാദ്യഘോഷങ്ങളോടെ നിരവധി യുവജനതകളാണ് പങ്കെടുത്തത്.

Advertisement

‘കേരളത്തിന്റെ ടീച്ചറമ്മ ഇനി വടകരയ്ക്ക് സ്വന്തം’ എന്ന മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നത്. കടത്തനാടിന്റെ ഇടത് പക്ഷ കോട്ട തിരിച്ചുപിടിക്കാനും ശൈലജ ടീച്ചര്‍ക്ക് ചരിത്ര ഭൂരിപക്ഷം സമ്മാനിക്കുമെന്നാണ് റാലിയില്‍ പങ്കെടുത്തവരുടെ അഭിപ്രായം.

Advertisement

പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ്, ആര്‍.വൈ.ജെഡി സംസ്ഥാന സെക്രട്ടറി പ്രബീഷ് ആദിയൂര്‍, ബിനീഷ് പുതുപ്പണം, വിമീഷ് മണിയൂര്‍, ഷമീര്‍ പയ്യനങ്ങാടി, കെ.വി രജീഷ്, രതീഷ് പയ്യോളി, രഞ്ചിത്ത് വള്ളില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement