കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍ മധ്യവയസ്‌ക കുഴഞ്ഞു വീണു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിര്‍ത്തിയ ട്രെയിനില്‍ മധ്യവയസ്‌ക കുഴഞ്ഞു വീണു. ഇന്ന് വൈകുന്നേരം ആറ്  മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്വദേശിനി പ്രമീള ( 48) ആണ് കുഴഞ്ഞു വീണത്.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനില്‍ വച്ചാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ തന്നെ യാത്രക്കാര്‍ സ്‌റ്റേഷന്‍ അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി ആംബുലന്‍സില്‍ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി. മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം.

എഫ്.ആര്‍.ഒമാരായ സിജിത്ത് സി, ഷിജു ടി.പി, വിഷ്ണു, നിതിന്‍ രാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.