വടകരയില്‍ കെ.കെ.ശൈലജ ടീച്ചര്‍ വിജയിക്കും; മനോരമ ന്യൂസ്-വി.എം.ആര് എക്സിറ്റ് പോള്‍ വിശദാംശങ്ങള്‍ അറിയാം
വടകര: വടകരയില്‍ നേരിയ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് – വി.എം.ആര് എക്സിറ്റ് പോള്‍ സര്‍വ്വേ. 1.91% വോട്ടിന്റെ ലീഡ് മാത്രമാണ് ശൈലജ ടീച്ചര്‍ക്ക് പ്രവചിച്ചിരിക്കുന്നത്.
എല്‍.ഡി.എഫിന് 41.56% വോട്ടുകളും യു.ഡി.എഫിന് 39.65% വും വോട്ടുകളാണ് മനോരമ പ്രവചിക്കുന്നത്. എന്‍.ഡി.എയുടെ വോട്ടുഷെയര്‍ 17% ആയി ഉയരുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്‍.ഡി.എ നേടുന്ന വോട്ടുകളാണ് നിര്‍ണായകമാവുകയെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 7.52% വോട്ടുകളാണ് എന്‍.ഡി.എ നേടിയിരുന്നത്. ഇത് ഇരട്ടിയിലേറെ ഉയരുമെന്നാണ് പ്രവചനം.
മുന്‍ എം.പി കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത് യു.ഡി.എഫ് വോട്ടുകളില്‍ 10% കുറയാനിടയാക്കിയെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ഈ വോട്ടുകള്‍ ബി.ജെ.പിക്ക് നേട്ടമായെന്നും അതുവഴി എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കാന്‍ വഴിവെക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. യു.ഡി.എഫ് വോട്ടുകളില്‍ ഇടിവുണ്ടാകുമ്പോഴും എല്‍.ഡി.എഫിലേക്ക് ആ വോട്ടുകള്‍ പോയിട്ടില്ലെന്നുമാണ് സര്‍വ്വേ പ്രവചനം.