തിക്കോടി സ്വദേശിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു


തിക്കോടി: സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ പാലോളിക്കണ്ടി മിംസില്‍ മന്‍സൂര്‍ കുഴഞ്ഞുവീണു മരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. തിക്കോടി സ്വദേശിയാണ്.

സി.ആര്‍.പി.എഫ് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ വീടായ കോട്ടയത്തുവെച്ചാണ് മരണം സംഭവിച്ചത്. ഒരു വയസുള്ള മകനും അഞ്ച് വയസുള്ള മകള്‍ക്കുമൊപ്പം ശനിയാഴ്ച രാത്രി കടയിലേക്ക് പോകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ഇന്ന് രാത്രി തിക്കോടിയിലെത്തും. പതിനൊന്നുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഹൈദരബാദിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മാറ്റം കിട്ടി കാശ്മീരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനെയാണ് മരണം സംഭവിച്ചത്.

ഭാര്യ: റോഷ്‌ന. മക്കള്‍: മര്‍സിയ, മഹ്‌സാന്‍. ഉപ്പ: മുഹമ്മദ്, ഉമ്മ: മറിയം. സഹോദരങ്ങള്‍: മഹാസ്്, മിര്‍ഷാദ്.