താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ കഴിയവെ ഈങ്ങാപ്പുഴ സ്വദേശിയ്‌ക്കെതിരെ വീണ്ടും പോക്‌സോ കേസ്; നടപടി ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍


താമരശ്ശേരി: താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ കഴിയവെ ഈങ്ങാപ്പുഴ സ്വദേശിയ്‌ക്കെതിരെ വീണ്ടും പോക്‌സോ കേസ്. താമരശ്ശേരിയില്‍ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഈങ്ങാപ്പുഴ എലോക്കര നാലകത്ത് അഷറഫിനെതിരെയാണ് പൊലീസ് കേസെടുത്തത്.

പത്തുവയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് അഷ്‌റിഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. അഷ്‌റഫിന്റെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. കൂട്ടുകാരിയാണ് രക്ഷിതാക്കളെ അറിയിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഈ കേസില്‍ സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് ഇയാള്‍ക്കെതിരെ വീണ്ടും പോക്‌സോ കേസെടുത്തിരിക്കുന്നത്.

അതിക്രമ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കളാണ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതി കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അമ്പത്തിയൊന്നുകാരനായ അഷ്‌റഫ് പെയിന്റിംഗ് തൊഴിലാളിയാണ്.