ഇവിടെ പേനയും പെന്‍സിലുമെല്ലാം തയ്യാർ; കാരയാട് മേഖലയിലെ സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ


കാരയാട്: ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരയാട് മേഖലയില്‍ പഠനോല്‍സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പഠനോപകരണം വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു പഠനോപകരണം സ്‌കൂളിലെ പ്രധാനാധ്യാപകനു നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ കാരയാട് മേഖല സെക്രട്ടറി സുബോധ്, ജിജീഷ്.ടി, അര്‍ജുന്‍ രാഗ്, അതുല്‍, അര്‍ജുന്‍.എ.എസ് എന്നിവര്‍ പങ്കെടുത്തു.