കൊയിലാണ്ടിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നഗരസഭയുടെ അനുമോദനം; എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരം


കൊയിലാണ്ടി: നഗരസഭയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ചടങ്ങ് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എ.ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്ത്, സി.പ്രജില, കൗണ്‍സിലര്‍ വി.രമേശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതവും വിദ്യാഭ്യാസ നിര്‍വ്വഹണ ഉദ്യോഗസ്ഥ കെ.ലൈജു ടീച്ചര്‍ നന്ദിയും പറഞ്ഞു.