കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട; കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍


Advertisement

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസ്, മലപ്പുറം വേങ്ങൂര്‍ സ്വദേശി അഷ്‌കര്‍ അലി, എന്നിവരെ കസ്റ്റംസ് പിടികൂടി.

Advertisement

715 ഗ്രാം സ്വര്‍ണം ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താന്‍ ശ്രമിച്ചത്. 1633 ഗ്രാം സ്വര്‍ണം എമര്‍ജന്‍സി ബാറ്ററിയില്‍ ഒളിപ്പിച്ചാണ് അഷ്‌കര്‍ അലി കടത്താന്‍ ശ്രമിച്ചത്.

Advertisement

ഇരുവരെയും ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement