കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 400 രൂപ വര്‍ദ്ധിച്ച് റെക്കോര്‍ഡ് വിലയിലെത്തി, ഇന്നത്തെ നിരക്ക് അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില 55,000 കടന്നു. പവന് 400 രൂപ വര്‍ദ്ധിച്ച് ഇന്ന് സ്വര്‍ണവില 55,120 രൂപയിലെത്തി.
കേരള വിപണിയിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണ്ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 50 രൂപ ഉയര്‍ന്നു. 6890 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്ന് 5740 രൂപയായി. മെയ് 1 ന് 52440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 20 ദിവസത്തിനിടെ 2680 രൂപയാണ് ഒരു പവന് വര്‍ദ്ധിച്ചത്.

4 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 78 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2437 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.27 ലും ആണ്.

വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നു. വെള്ളിയുടെ വില കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. രാജ്യാന്തര വെള്ളി വില 32.36 ഡോളറിലാണ്. ഇന്ന് ഒരു രൂപ ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.