കണ്ണൂര്‍ കണ്ണാടി പറമ്പില്‍ വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ കടിച്ചെടുത്തു


കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടി പറമ്പില്‍ തെരുവ് നായ വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെത്തു. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെയാണ് തെരുവനായ ആക്രമിച്ചത്.

പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്കാണ് പരുക്കേറ്റത്. വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായകള്‍ ആക്രമിക്കുന്നുണ്ട്. പ്രായമയവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നു.

സംസ്ഥനത്തുടനീളം തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തെരുവുനായ്ക്കള്‍ പെരുകുകയും പേവിഷ ബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ വാക്സീനില്‍ പാളിച്ചയുണ്ടോയെന്നത് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി പഠനം തുടങ്ങി. വാക്‌സീന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യയ്ക്ക് കത്തയച്ചിരുന്നു.

summary: Housewife’s palm was bitten by street man in Kannur Kannady Paramb