നന്തി, മൂടാടി, മുചുകുന്ന് പ്രദേശങ്ങളിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; വ്യത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾക്ക് പിഴ


Advertisement

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ഭക്ഷ്യ പരിശോധന. നന്തി, മൂടാടി, മുചുകുന്ന് പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. മൂടാടി പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിശോധന നടത്തിയത്.

Advertisement

വ്യത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തു എന്ന കണ്ടത്തിയതിനെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഷീന സി.കെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷെമേജ്, രതീഷ്, പഞ്ചായത്ത് ക്ലർക്ക് സുധീഷ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement