ദേശീയപാതയ്ക്കൊപ്പം നിര്‍മ്മിക്കുന്ന ഡ്രൈനേജിലേക്ക് ഹോട്ടല്‍മാലിന്യം തള്ളി; ദുര്‍ഗന്ധം പടര്‍ന്നതോടെ കള്ളംപൊളിഞ്ഞു; നാട്ടുകാരുടെ പരാതിയില്‍ പയ്യോളിയിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തുന്നു
പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മാണം നടക്കുന്ന ഡ്രൈനേജിലേക്ക് ഹോട്ടലില്‍ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതായ പരാതിയെത്തുടര്‍ന്ന് പോലീസും പയ്യോളിമുനിസിപ്പാലിറ്റി ആരോഗ്യ ഉദ്യോഗസ്ഥരും വാഗാഡ് ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തുന്നു. മേലടി ബ്ലോക്ക് ഓഫീസ് റോഡിന് സമീപത്തെ ബേക്ക് ഹോം റസ്‌റ്റോറന്റില്‍ നിന്നും മലിന ജലം ഒഴുക്കിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന.
തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ പരിസരത്തു നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പരിസര വാസികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മഴവെള്ളം കടത്തി വിടാനായി ഡ്രൈനേജിലേക്ക് സ്ഥാപിച്ച പി.വി.സി പൈപ്പിലുടെയാണ് മലിന ജലം ഒഴുക്കിവിടുന്നതെന്ന് പരിസര വാസികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
summary: the police and the health department are investigating the incident of dumping waste into the drainage