ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; റിസള്‍ട്ടറിയാനായി ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കൂ
തിരുവനന്തപുരം: 2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം http://www.dhsekerala.gov.in, http://www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് മാർച്ച് നാലിനകം സമർപ്പിക്കണം.
പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്. ഉത്തരകടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോം സ്‌കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExams ൽ മാർച്ച് അഞ്ചിന് വൈകിട്ട് 5 നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.