കണ്ണടച്ചിരുട്ടാക്കി ഉള്ളിയേരി മുണ്ടോത്ത് ഹൈമാസ്റ്റ് വിളക്ക്; കണ്ണ് തുറക്കാതെ അധികൃതരും
ഉള്ളിയേരി: പെട്ടെന്നൊരു ദിവസം കണ്ണടച്ചതാണ്, ഉള്ളിയേരി മുണ്ടോത്തെ ഹൈമാസ്സ് വിളക്ക്. നാളുകളേറെ കഴിഞ്ഞിട്ടും പരിഹാരം കാണാതെ അധികൃതരും. ഉള്ളിയേരി റോഡില്‍ മുണ്ടോത്ത് പള്ളിക്ക് സമീപമുള്ള എൽ.ഇ.ഡി ഹൈമാസ്റ്റ് വിലക്കാണ് ദിവസങ്ങൾക്കു മുൻപ് കേടായത്.മുണ്ടോത്ത് അങ്ങാടിയിലെ പ്രധാന വിളക്കാണിത്.
വെളിച്ചമില്ലാതായതോടെ ഏറെ ദുരിതതത്തിലാണ് യാത്രക്കാർ ഒപ്പം ഭീതിയിലും. വൈകുന്നേരമകന്നതോടെ ഈ വഴി പോകാൻ ആളുകൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനെ പുറമെ കൊയിലാണ്ടി-താമരശ്ശേരി റോഡ് ടാറിംങ്ങ് പണി കഴിഞ്ഞതോടെ വാഹനങ്ങള്‍ വലിയ വേഗതയിലാണ് പോകുന്നത്. വെളിച്ചം കൂടി ഇല്ലാതാകുന്നതോടെ ജംഗ്ഷനില്‍ അപകട സാധ്യതയേറും.
അതിരാവിലെ പത്ര വിതരണത്തിനെത്തുന്നവര്‍ക്കും, പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും മുണ്ടോത്ത് അങ്ങാടിയിലെ ഹൈമാസ്റ്റ് ലാമ്പ് വലിയ സഹായമായിരുന്നു. എന്നാൽ വെളിച്ചമില്ലാതായതോടെ ഇവരെല്ലാം ബുദ്ധിമുട്ടിലാണ്. ഇത് പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യത്തിലാണ് പ്രദേശവാസികൾ.