ഹെല്‍മറ്റ് വെറുതെ ഇട്ടാല്‍ പോര, ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍തുക പിഴ അടയ്‌ക്കേണ്ടിവരും- വിശദാംശങ്ങള്‍ അറിയാം
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. അപകടങ്ങള്‍ കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ 1998ലെ മോട്ടോര്‍ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തിരിക്കുകയാണ്.
ഇനി മുതല്‍ കൃത്യമായി ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്ന് 2000 രൂപ വരെ പിഴ ഈടാക്കും. വെറുതെ ഹെല്‍മറ്റ് തലയില്‍ വെച്ചാല്‍ മാത്രം പോര. അപകടം പറ്റിയാല്‍ രക്ഷപെടണമെന്ന ജാഗ്രതയോടെ വൃത്തിയായി ധരിക്കാന്‍ തന്നെയാണ് നിര്‍ദ്ദേശം.
വാഹനമോടിക്കുന്നയാള്‍ ഹെല്‍മറ്റ് ഇടുകയും അതിന്റെ ബക്കിള്‍ ഇടുകയും ചെയ്തിട്ടില്ലെങ്കില്‍ 1000 രൂപയാണ് പിഴ ഈടാക്കുക. അംഗീകാരമുള്ള ബി.ഐ.എസ് മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിച്ചാലും പിഴ ലഭിക്കും. ആയിരം രൂപയാണ് പിഴ ഈടാക്കുക. ട്രാഫിക് സിഗ്‌നലില്‍ റെഡ് ലൈറ്റ് മറികടന്ന് പോയാല്‍ 2000 രൂപയാണ് പിഴശിക്ഷ. ഹെല്‍മറ്റ് ഇട്ടാലും ഇത്തരം പിഴയില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല.
ഹെല്‍മറ്റ് അണിഞ്ഞിരുന്നാലും ചുവപ്പ് സിഗ്നല്‍ മറികടന്ന് പായുന്നതടക്കം നിയമലംഘനങ്ങള്‍ക്ക് 2000 രൂപ പിഴ നല്‍കണം. നിയമലംഘകരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസം റദ്ദാക്കുമെന്നും പുതുക്കിയ ചട്ടം വ്യക്തമാക്കുന്നു.