ഈ ഫലവൃക്ഷങ്ങളില്‍ പൂക്കും സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍! ലിനിയെ അനുസ്മരിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി



കൊയിലാണ്ടി:
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സിസ്റ്റര്‍ ലിനി അനുസ്മരണം സംഘടിപ്പിച്ചു. ലിനി സിസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഫലവൃക്ഷ തൈകള്‍ നട്ടു.

കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ജി.എച്ച്.ഡി.സി.സി.ഐ.ടി.യു കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡണ്ട്. യു.കെ പവിത്രൻ അധ്യക്ഷത വഹിച്ചു.

ഡോക്ടര്‍ സുധീഷ്, ഡോക്ടര്‍ മുഹമ്മദ് റഹീസ്, ലോഹ്യ മണിയൂര്‍, കെ.കെ.ശൈലേഷ്, നന്ദകുമാര്‍ ഒഞ്ചിയം എന്നിവര്‍ സംസാരിച്ചു.