കേരളത്തിൽ അടുത്ത അഞ്ച് ദിവസം തീവ്രമഴ, കോഴിക്കോട് ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തിയ്യതികളിൽ ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ആഗസ്റ്റ് മൂന്ന് നാല് തിയ്യതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ യെലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.
വ്യാഴാഴ്ച വരെ മഴയ്‌ക്കൊപ്പം ശക്തമായ തിരമാലകള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാദ്ധ്യത വളരെ കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ മുന്‍കരുതലെടുക്കേണ്ടതാണ്.
തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇടിമിന്നലോട് കൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രാദേശികമായി ചെറുമിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ അറിയിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Summary: Heavy rains are likely in the state for the next five days, meteorological center has issued an orange alert in the district on august 3and 4