Tag: heavy rain

Total 59 Posts

കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും; നാലുദിവസം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ കൂടിയുണ്ടാകുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും അടക്കം അടുത്ത നാല് ദിവസത്തേക്കാണ് മുന്നറിയിപ്പ്. ഏപ്രില്‍ 18,19 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും,

അതിശക്ത മഴ തുടരും; കോഴിക്കോട് അടക്കം ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കോഴിക്കോട് അടക്കം ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദനം രൂപപ്പെട്ടിട്ടുണ്ട്. നവംബര്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമേ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5

കനത്ത മഴ: പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള വീടിന്റെ ഭാഗമാണ് തകർന്ന് വീണത്. ആർക്കും ആളപായമില്ല. രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു.

മഴ പെയ്താല്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താകെ വെള്ളക്കെട്ട്; അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും, അപകടമുണ്ടാവണോ, പരിഹാരമുണ്ടാവാൻ? (വീഡിയോ കാണാം)

കൊയിലാണ്ടി: ഒരു മഴ പെയ്താല്‍ മതി, ദേശീയപാതയും പരിസരവുമാകെ വെള്ളത്തില്‍ മുങ്ങും. പിന്നെ അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് കാല്‍നടയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി കടന്ന് പോവുക. കൊയിലാണ്ടി സ്‌റ്റേറ്റ് ബാങ്ക് പരിസരത്താണ് ഈ ദുരവസ്ഥ. നൂറുകണക്കിന് കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളുമാണ് കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് പരിസരത്തുകൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. ഒരു മഴ

ന്യൂനമര്‍ദ സാധ്യത, സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് അറിയിപ്പ്; കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലെര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള തീയ്യതികളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം ദേശീയ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിന്‍ അനുസരിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഒരു ജില്ലകളിലും മഴ

കോഴിക്കോട് അടക്കമുള്ള ജില്ലയില്‍ മഴയ്ക്ക് സാധ്യത; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്ക് കിഴക്കന്‍ മദ്ധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴി നില നില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം; ജലാശയങ്ങളിലേക്കുള്ള യാത്രകൾക്ക് നിരോധനം

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിന്നാലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം, എല്ലാത്തരത്തിലുമുള്ള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണം, മണൽ എടുക്കൽ, എന്നിവ കർശനമായി നിർത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ എ,ഗീത

കനത്ത മഴയില്‍ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടിവീണു

കൊയിലാണ്ടി: കനത്ത മഴയില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ മരക്കൊമ്പ് പൊട്ടി കെ.എസ്.ഇ.ബി ലൈനിലും റോഡിലും വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തി മരകൊമ്പ് മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.  

വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല. ജില്ലയില്‍ പലയിടങ്ങളിലും മഴക്കെടുതിയില്‍ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. തുടര്‍ച്ചയായ്