ഏഴാം ക്ലാസ് പാസ്സായതാണോ; എന്നാല്‍ നിങ്ങള്‍ക്കും എസ്.എസ്.എല്‍.സി മൂല്യമുള്ള സര്‍ട്ടിഫിക്കറ്റ് നേടാം, പത്താംതരം തുല്യതാരജിസ്ട്രേഷന് 15 വരെ അപേക്ഷിക്കാം


കോഴിക്കോട് : ഏഴാംതരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതാകോഴ്സിന് അപേക്ഷിക്കാം.

രജിസ്ട്രേഷന്‍ ഫീസ് 100 രൂപയും കോഴ്സ് ഫീസ് 1850 രൂപയുമാണ്.

22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്സില്‍ ചേരാം. രജിസ്ട്രേഷന് 300 രൂപയും കോഴ്സ് ഫീസ് 2300 രൂപയുമാണ്.

എസ്.സി, എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസില്ല. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ചെയ്യാം. ഫോണ്‍: 0495-2370053.