കൊയിലാണ്ടിയില്‍ രാവിലെ പതിനൊന്നുമണിവരെ ഹര്‍ത്താല്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് രാവിലെ പതിനൊന്നുമണിവരെ ഹര്‍ത്താല്‍. മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്റര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ഒമ്പത് മണിമുതല്‍ രാജീവന്‍ മാസ്റ്ററുടെ മൃതദേഹം കോഴിക്കോട് ഒാഫീസിലെത്തിക്കും. അരമണിക്കൂറത്തെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും. ടൗണില്‍ രാവിലെ 10.30 മുതല്‍ പൊതുദര്‍ശനത്തിനുവെക്കും.

പതിനൊന്നുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് യു. രാജീവന്‍ അന്തരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.