ഒന്നും രണ്ടും മൂന്നും ഡോസുകള്‍; പതിനെട്ടു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് വാക്‌സിനേഷന്‍


കൊയിലാണ്ടി: പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് വാക്‌സിനേഷന് സൗകര്യമൊരുക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും രണ്ടാം ഡോസ് ബാക്കിയുള്ളവര്‍ക്കും മൂന്നാം ഡോസ് എടുക്കേണ്ടവര്‍ക്കും ആശുപത്രിയിലെത്തി വാക്‌സിന്‍ സ്വീകരിക്കാം.

കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. രാവിലെ പത്തുമുതല്‍ ഒരു മണിവരെ വാക്‌സിന്‍ നല്‍കുന്നതായിരിക്കും.