കാർഷിക രംഗത്തേക്ക് ചുവട് വച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ഹരിത കർമ്മ സേന


മേപ്പയ്യൂർ: കാർഷിക മേഖലയിലേക്ക് ചുവടു വെച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ഹരിത കർമ്മ സേന. മേപ്പയ്യൂർ ടൗണിൽ കർമ്മ സേനയുടെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ നട്ടു. ഉദ്ഘടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവ്വഹിച്ചു.

കർമ്മ സേന പ്രസിഡണ്ട് പി.ശൈല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി.പ്രശാന്ത്, വി.ഇ.ഒ വിപിൻദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജയ, സെക്രട്ടറി പി.കെ.റീജ, കെ.ടി.മോളി എന്നിവർ പ്രസംഗിച്ചു.