‘മേലടിയുടെ ശുചിത്വത്തിന് പിന്നില്‍ ഈ കൈകള്‍’; ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത്


പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ചു. മേലടി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശുചിത്വ മിഷന്‍ അസ്സി.കോര്‍ഡിനേറ്റര്‍ ഐ.ഇ.സി രാധാകൃഷ്ണന്‍ വിഷയാവതരണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി രാജന്‍, നിര്‍മല ടീച്ചര്‍, തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്രാമചന്ദ്രന്‍, തുറയൂര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സബിന്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലീന പുതിയോട്ടില്‍, മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍ എം.പി, എ.ഡി.സി സുനില്‍ കുമാര്‍ എന്നിവര്‍ ആശംസ അറിയിച്ചു.

ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആഷിദ, നവകേരളം മിഷന്‍ ഇന്റേണ്‍സ് ദൃശ്യ, ആദര്‍ശ് എന്നിവരും മേലടി ബ്ലോക്കിന്റെ കീഴിലുള്ള ഹരിത കര്‍മ്മസേന അംഗങ്ങളും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രസന്ന സ്വാഗതവും ജി.ഇ.ഒ രജീഷ് സി.കെ നന്ദിയും പ്രകാശിപ്പിച്ചു.