ഇവിടെ ഓരോ കുട്ടികളും എഴുത്തുകാരായി; ചരിത്രമായി രണ്ടായിരത്തോളം കുട്ടികള്‍ തയ്യാറാക്കിയ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ കയ്യെഴുത്ത് മാസിക പ്രകാശനം


പി.എസ്.കുമാര്‍ കൊയിലാണ്ടി

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടായിരത്തോളം കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ ഔപചാരികമായ പ്രകാശന ചടങ്ങ് ചരിത്രമായി. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. രാവിലെ സ്‌കൂളിലെ അസംബ്ലിയിലായിരുന്നു പ്രകാശനം.

ചുരുക്കം പേജുകളേയുള്ളൂവെങ്കിലും ഓരോ പേജുകളും കുട്ടികള്‍ അവരവരുടെ സര്‍ഗശേഷികൊണ്ട് സമ്പന്നമാക്കി. വായനാവാരത്തോടനുബന്ധിച്ച് ഓരോ കുട്ടിയും സ്വന്തം കൃതികള്‍ പ്രസിദ്ധപ്പെടുത്തുക എന്ന വിശാലമായ ലക്ഷ്യമാണ് യാഥാര്‍ത്ഥ്യമായത്. പി.ടി.എ പ്രസിഡന്റ് വി. ശുചീന്ദ്രന്‍ അധ്യക്ഷനായി.

വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത ആശംസാഭാഷണം നടത്തി. പ്രദീപന്‍ കണിയാറക്കല്‍ ,സി.സുരേഷ് , ശ്രീനേഷ്എന്നിവര്‍ നേതൃത്വം നല്‍കി പ്രധാന അധ്യാപിക എം.പി.നിഷ , വിദ്യാരംഗം കോഡിനേറ്റര്‍ എം.കെ.ശാന്തി സംസാരിച്ചു.

നിരവധി രക്ഷിതാക്കളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ ചടങ്ങിന് സാക്ഷികളാകാന്‍ എത്തിയിരുന്നു.