തലവേദന, ഛർദ്ദി, വയറിളക്കം… കുട്ടികളിൽ ഇപ്പോൾ പടരുന്ന എച്ച്3എന്‍2 പനിയെ നിസാരമായി കാണരുത്; രോഗപ്രതിരോധം എങ്ങനെയെന്ന് അറിയാം
കരുതിയിരിക്കണം എച്ച്3എന്‍2വിനെ
എച്ച്3എന്‍2 കുട്ടികളില്‍ ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരിലുള്ളതിനേക്കാള്‍ അധികമാണ്. പനി, ജലദോഷം, നല്ല മൂക്കടപ്പ്, മൂക്കൊലിപ്പ്, ഛര്‍ദ്ദി, വയറ്റിളക്കം എന്നീ പ്രശ്നങ്ങളെല്ലാം കുട്ടികളില്‍ കണ്ടാല്‍ സാധാരണ ജലദോഷപ്പനിയാണെന്ന് ധരിച്ച് കുട്ടികളില്‍ ഹോം റെമഡികള്‍ പരീക്ഷിക്കുന്ന മാതാപിതാക്കളും ഏറെയാണ്.
മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യത്തില്‍ ജാഗരൂകരായിരിക്കണം. അവരില്‍ എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചാല്‍ അത് എന്ത് അസുഖമാണെന്ന് ആശുപത്രിയിലെത്തി പരിശോധിക്കണം കൂടാതെ, കൃത്യമായി ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കേണ്ടതും അത്യാവശ്യമാണ്.കുട്ടികള്‍ക്ക് ശ്വാസതടസ്സം, നല്ല പനി, എന്നിവ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക. കൃത്യസമയത്ത് ചികിത്സ നല്‍കിയാല്‍ ഒരാഴ്ചകൊണ്ട് നിങ്ങള്‍ക്ക് അസുഖം ഭേദമാക്കി എടുക്കാന്‍ സാധിക്കുന്നതാണ്.