ഇരുപത്തിനാലാമത് വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച് ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍


കൊയിലാണ്ടി: വിവിധ കലാപരിപാടികളോടെ ഇരുപത്തിനാലാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍.നാടക നടന്‍ സത്യന്‍ മുദ്ര വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ കെ.കെ. മുരളി അധ്യക്ഷത വഹിച്ചു. ഭാരതിയ വിദ്യാനികേതന്‍ ഉത്തരമേഖല സംയോജകന്‍ കെ.എം ഗംഗാധരന്‍ മുഖ്യഭാഷണം നടത്തി.

അഡ്വക്കറ്റ് വിനോദ് കുമാര്‍, വൈശാഖ് ചെറിയമങ്ങാട്, സുധാകരന്‍ വി.കെ, പ്രസാദ്. കെ, മഞ്ജുഷ സജിത്ത്, നിമിഷ ബല്‍ജന്‍, അമൃത അഭിലാഷ് എന്നിവര്‍ ആശംസ നേര്‍ന്നു. ക്ലാസ് ടോപ്പേഴ്‌സിനും, മറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കി.

വിദ്യാലയ സെക്രട്ടറി ടി.എം രവീന്ദ്രന്‍ സ്വാഗതവും ക്ഷേമസമിതി ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ മുത്താമ്പി നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്കൊപ്പം സരോവരം പാട്ടുകൂട്ടം കീഴരിയൂരിന്റെ നാടന്‍ പാട്ടും അരങ്ങേറി.