‘മയക്കുമരുന്ന് മാഫിയകളില്‍പ്പെടാതെ യുവതലമുറയെ സംരക്ഷിക്കാന്‍ റസിഡന്‍സുകള്‍ക്ക് കഴിയും’; 13മത് വാര്‍ഷികാഘോഷം സംഘടിപ്പിച്ച് കൊരയങ്ങാട് മാതൃകാ റസിഡന്‍സ് അസോസിയേഷന്‍


കൊയിലാണ്ടി: കൊരയങ്ങാട് മാതൃകാ റസിഡന്‍സ് അസോസിയേഷന്‍ 13മത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.കെ. ബിജു വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന മാരകമായ മയക്കുമരുന്ന് മാഫിയകളില്‍പെടാതെ യുവതലമുറയെ കാത്തുരക്ഷിക്കാനും, പോരാടാനും റസിഡന്‍സുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പി.എം.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പി.വി. മനോജ്, പി.പി.സുധീര്‍, ടി.ടി. ശ്രീധരന്‍, പി.കെ. ശശീന്ദ്രന്‍, റയേഷ്, ടി.എം. രവി, പ്രമീള ദാസ് വസന്ത പ്രദീപ്, എന്‍.കെ. സുജിത്ത്, ജ്യോതി, വി. മുരളി കൃഷ്ണന്‍, ജ്യോതി കൃഷ്ണന്‍, സുകന്യ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.