ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങി കൂമുളളി കരുണാകരന്‍


കൊയിലാണ്ടി: ചേലിയ യൂ.പി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പുരസ്‌ക്കാരം മുന്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരന് സമര്‍പ്പിച്ചു. കെ.മുരളീധരന്‍ എം.പിയില്‍ നിന്നാണ് കരുണാകരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

സ്വാതന്ത്യത്തിന്റെ പ്ലാറ്റിനം ജൂബിലി നോട്ട് പുസ്തക വിതരണവും എം.പി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.കെ.മജീദ് അധ്യക്ഷത വഹിച്ചു. ഡോ.അല്‍ഫോന്‍സ് മാത്യു, പ്രധാനാധ്യാപിക കെ.പി.ദിവ്യ, സഹദേവന്‍ കണക്കശ്ശേരി, അബ്ദുള്‍ ഷുക്കൂര്‍, ബാബു പഞ്ഞാട്ട്, മാനേജര്‍ എന്‍.വി.ബാബുരാജ്, കെ.എ.ഗീത, ടി.കെ.ഷിബു, കെ.ശ്രീരേഖ, ഒ.എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.