പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം


Advertisement

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ പി.ജി.യും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.

ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. കൂടിക്കാഴ്ച സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 31-ന് രാവിലെ 10-നും ഹിന്ദിക്ക് ഉച്ചയ്ക്ക് 1.30-നും നടക്കും.

Advertisement
Advertisement
Advertisement