വനിതാ കൂട്ടായ്മയുടെ കരുത്തില്‍ ചേമഞ്ചേരിയില്‍ നിലക്കടലയും ചെറുധാന്യ കൃഷിയും; വിളവെടുപ്പ് ഉത്സവമാക്കി കര്‍ഷകര്‍


കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വനിതകളുടെ കുട്ടായ്മയുടെ നേതൃത്വത്തിലുള്ള കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ നിര്‍വഹിച്ചു. നിലക്കടല, ചെറുധാന്യ കൃഷി എന്നിവയുടെ വിളവെടുപ്പാണ് നടന്നത്.

പ്രഭിതാ അനീഷ്, കനകാ പ്രകാശ്, ലതാ ഗംഗാധരന്‍, അജിതാ അശോകന്‍, ലളിതാ ശശി എന്നീ വനിതാ കര്‍ഷകരാണ് കൃഷി ഇറക്കിയത്. വിത്തിറക്കി മൂന്നു മാസത്തോളം കൃത്യമായ ശാസ്ത്രീയ പരിചരണം നല്‍കി. ചേമഞ്ചേരി കൃഷി ഓഫീസര്‍ വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. നാല്പത് ഓളം വനിതാ ഗ്രൂപ്പുകളാണ് കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് പഞ്ചായത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

വൈസ് പ്രസിഡണ്ട് കെ.അജ്‌നഫ്, വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ഷീല, കൃഷി ഓഫീസര്‍ വിദ്യാബാബു, വാര്‍ഡ് മെമ്പര്‍ സി ലതിക, വാര്‍ഡ് കണ്‍വീനര്‍ കെ കെ രവിത്ത്, സി ഡി എസ് അംഗം ബീന മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.

[bot1]