Tag: farming

Total 11 Posts

ഓണം കളറാക്കാന്‍ കൊയിലാണ്ടിയില്‍ വിരിയുന്ന ചെണ്ടുമല്ലിപ്പൂക്കളുമുണ്ടാകും; പുളിയഞ്ചേരിയില്‍ ചെണ്ടുമല്ലികള്‍ നട്ടു തുടങ്ങി

കൊയിലാണ്ടി: നഗരസഭയിലെ നാലാം വാര്‍ഡില്‍ വരുന്ന പുളിയഞ്ചേരി അയ്യപ്പാരിതാഴെയുള്ള ഇരുപത് സെന്റ് സ്ഥലത്ത് ചെണ്ടുമല്ലികള്‍ നട്ടു തുടങ്ങി. കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും സഹകരണത്തോടെ മാരി ഗോള്‍ഡ് – FIG ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ്

വിഷമില്ലാത്ത ഭക്ഷണം കഴിക്കാനായി കൈകോർക്കാം; അരിക്കുളം പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന വികസന സെമിനാറിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കാര്‍ഷിക രംഗത്തെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് നിലമൊരുക്കലുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടപ്പാക്കുക. ജൈവവള നിര്‍മ്മാണ യൂണിറ്റ്, കേര നഴ്‌സറി, ഫലവൃക്ഷതൈ നഴ്‌സറി തോടുകള്‍ എന്നിവ

എം.പി.ടി.എ ഗ്രൂപ്പംഗങ്ങള്‍ മുന്നിട്ടിറങ്ങി; ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഇനി വെണ്ടയും പയറും ചീരയും വിളയും

കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി വിത്തിടല്‍ ചടങ്ങ് ആവേശകരമായിത്തന്നെ നടന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി കൃഷിസ്ഥലമൊരുക്കലും ട്രാക്ടര്‍ പഠിക്കലുമായി അഹോരാത്രം പണിപ്പെട്ട എം.പി.ടി.എ ഗ്രൂപ്പിനെ സാക്ഷി നിര്‍ത്തി മുന്‍ എം.എല്‍.എയും ജൈവ കൃഷി പ്രായോക്താവുമായ കെ.ദാസന്‍ വിത്തുകള്‍ വിതച്ചു. വെണ്ട, പയറുകള്‍, ചീര എന്നീ വിത്തുകളാണ് വിതച്ചത്. ജൈവ വളം മാത്രം

ഉത്തരേന്ത്യന്‍ പ്രമാണിമാര്‍ ഉപയോഗിച്ചിരുന്ന കൃഷ്ണ കൗമോദ്, സുഗന്ധം പരത്തും ഗന്ധകശാല; വിയ്യൂരിൽ വിളവെടുപ്പിനൊരുങ്ങി കൃഷിശ്രീയുടെ നെല്ലിനങ്ങൾ

കൊയിലാണ്ടി: വയലറ്റ് കലര്‍ന്ന കറുപ്പ് നിറം, ഭഗവാന്‍ കൃഷ്ണന്റെ പേര്. അതാണ് കൃഷ്ണ കൗമോദ് എന്ന നെല്ലിനത്തിന്റെ പ്രത്യേകത. പ്രാചീനകാലത്ത് ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിമാരും പ്രമാണിമാരും വ്യാപകമായി കൃഷി ചെയ്ത് ഉപയോഗിച്ചിരുന്ന നെല്ലിനമാണ് കൃഷ്ണ കൗമോദ്. നമ്മുടെ നാട്ടിലും കൃഷ്ണ കൗമോദ് വിളഞ്ഞിരിക്കുകയാണ്. കൃഷിശ്രീ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള

നാന്നൂറോളം ബാഗുകളിലായി പച്ചക്കറി കൃഷി; സ്വയം കൃഷി ചെയ്ത് സ്കൂൾ ഉച്ചഭക്ഷണം, വടകര തണലിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ സദ്യ; മൂടാടി ഗ്രാമപഞ്ചായത്തിലെ മികച്ച കാർഷിക പ്രവർത്തനത്തിനുള്ള അവാർഡ് നേടി വന്മുകം കോടിക്കൽ എ.എം യു.പി സ്കൂൾ

മൂടാടി: തങ്ങളുടെ അധ്വാനത്തിന്റെ ഫലം സ്വന്തമായി ഉപയോഗിക്കുക മാത്രമല്ല മറ്റുള്ളവർക്ക് അന്നം നൽകി സ്നേഹത്തിന്റെയും മാതൃക കാട്ടി പഞ്ചായത്തിലെ മികച്ച കാർഷിക പ്രവർത്തനം കാഴ്ചവച്ച് വൻമുഖം കോടികൾ സ്കൂൾ. 2021-22 വർഷത്തെ മൂടാടി ഗ്രാമപഞ്ചായത്തിലെ മികച്ച കാർഷിക പ്രവർത്തനത്തിനുള്ള അവാർഡ് ആണ് വന്മുകം കോടിക്കൽ എ.എം യു.പി സ്കൂളിന് ലഭിച്ചത്. നാന്നൂറോളം ബാഗുകളിലായി തക്കാളി, വെണ്ട,

ഇവര്‍ നാട്ടില്‍ ‘പൊന്ന് വിളയിക്കുന്നവര്‍’, മികച്ച കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: കര്‍ഷകദിനത്തില്‍ സ്വന്തം വിശപ്പടക്കി മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന കര്‍ഷകരെ ആദരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. കര്‍ഷകദിനാഘോഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകന്‍, കേര കര്‍ഷകന്‍, നെല്‍കര്‍ഷകന്‍ തുടങ്ങി വിവിധ മേഘലയിലുള്ളവരെയാണ് ആദരിച്ചത്. ചേമഞ്ചേരിയിലെ മുതിര്‍ന്ന കര്‍ഷകനായ അബൂബക്കര്‍ ഹാജി, അഫ്‌സല്‍ വടക്കേ ഏരൂര്‍, നെല്‍കര്‍ഷകന്‍ അശോകന്‍ കോട്ട്, കേര

വയസ്സ് 78, ഇപ്പോഴും വയലില്‍ എത്തിയില്ലെങ്കില്‍ നെഞ്ചില്‍ പിടച്ചിലാണ്; കര്‍ഷക ദിനത്തില്‍ അറിയാം അണേലയിലെ മാധവിയമ്മയുടെ വിശേഷങ്ങള്‍

കൊയിലാണ്ടി: കൃഷിയും പാടവും ഒക്കെ അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ പുതുതലമുറക്ക് പാടത്തെ പാഠങ്ങള്‍ അറിയാന്‍ അണേലയില്‍ കേളമ്പത്ത് മാധവിയമ്മ ഉണ്ട്. വയലില്‍ പോവാതെയുള്ള ഒരു ദിവസം പോലും മാധവി അമ്മക്ക് ചിന്തിക്കാന്‍ കഴിയില്ല. ‘ഒരു പണിയും എടുത്തില്ലെങ്കിലാ രോഗം വരുക’ എന്നാണ് മാധവിയമ്മയുടെ വാദം. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഭര്‍ത്താവ് ഇല്ലാതായ മാധവിയമ്മ മക്കളെ നേക്കാനായാണ് വയലില്‍ പണിക്ക്

മണലാരണ്യത്തില്‍ മാത്രമല്ല, ഇങ്ങിവിടെ നടുവണ്ണൂരിലും ഈന്തപ്പഴം കായ്ക്കും; കൗതുകമായി വീട്ടുമുറ്റത്തെ ഈന്തപ്പനയില്‍ കുലകുലയായി കായ്ച്ച ഈന്തപ്പഴങ്ങള്‍

സ്വന്തം ലേഖകൻ നടുവണ്ണൂര്‍: ഈന്തപ്പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ മധുരത്തിനൊപ്പം നമ്മുടെ മനസിലെത്തുന്നത് അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളാകും. ഈന്തപ്പഴത്തിന്റെ തറവാട് എന്ന് കരുതാവുന്ന ഗള്‍ഫ് അറേബ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്റര്‍നെറ്റിലും മറ്റും ഈന്തപ്പനയുടെയും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴങ്ങളുടെയും ദൃശ്യങ്ങള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളില്‍ ചിലരെങ്കിലും

ലാത്തിയേന്തിയ കൈകളിൽ വിത്ത്; ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കരനെൽ കൃഷി

കൊയിലാണ്ടി: കേരള സർക്കാറിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കരനെൽ കൃഷി ആരംഭിച്ചു. വിത്തിടൽ ചടങ്ങ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, കൗൺസിലർ അജിത് മാസ്റ്റർ, കൃഷി ഓഫീസർ ശുഭശ്രീ ആർ, സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാർ, കൃഷി അസിസ്റ്റൻറ് ജിധിൻ.എം, തൊഴിലുറപ്പ് പദ്ധതി

വനിതാ കൂട്ടായ്മയുടെ കരുത്തില്‍ ചേമഞ്ചേരിയില്‍ നിലക്കടലയും ചെറുധാന്യ കൃഷിയും; വിളവെടുപ്പ് ഉത്സവമാക്കി കര്‍ഷകര്‍

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വനിതകളുടെ കുട്ടായ്മയുടെ നേതൃത്വത്തിലുള്ള കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ നിര്‍വഹിച്ചു. നിലക്കടല, ചെറുധാന്യ കൃഷി എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. പ്രഭിതാ അനീഷ്, കനകാ പ്രകാശ്, ലതാ ഗംഗാധരന്‍, അജിതാ അശോകന്‍, ലളിതാ ശശി എന്നീ വനിതാ കര്‍ഷകരാണ് കൃഷി ഇറക്കിയത്. വിത്തിറക്കി മൂന്നു മാസത്തോളം കൃത്യമായ