കൊയിലാണ്ടിയില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു
കൊയിലാണ്ടി: നഗരത്തില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ദ്വാരകാ തിയേറ്ററിന് സമീപത്ത് വച്ച് കളഞ്ഞ് കിട്ടിയ കമ്മലാണ് തിരികെ ഏല്‍പ്പിച്ചത്.
പെരുവട്ടൂര്‍ മുഹബത്ത് വീട്ടില്‍ ഹനീഫയ്ക്കാണ് സ്വര്‍ണ്ണക്കമ്മല്‍ ലഭിച്ചത്. അദ്ദേഹം കമ്മല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പൊലീസ് ഇത് സംബന്ധിച്ച പ്രചരണം നടത്തി.
ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കമ്മലിന്റെ ഉടമസ്ഥന് ഫാത്തിമാ മന്‍സില്‍ ഷംസുദ്ദീന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് ആഭരണം തന്റെതാണ് എന്ന് ഉറപ്പിച്ച ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ റൈറ്റര്‍ എസ്.ഐ ശശിധരന്, പി.ആര്.ഒ ഫിറോസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഹനീഫയില്‍ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു.