മേപ്പയ്യൂരിൽ അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന (വീഡിയോ കാണാം)
മേപ്പയ്യൂർ: അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടിലാണ് സംഭവം.
മൂന്ന് വയസോളം പ്രായമുള്ള മുട്ടനാടാണ് മേയുന്നതിനിടെ വീട്ടുപറമ്പിലലെ കിണറിൽ വീണത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.മുരളീധരന്‍, പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആടിനെ രക്ഷിച്ചു.
ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ ടി.വിജീഷ് കിണറ്റിലിറങ്ങി ആടിനെ സുരക്ഷിതമായി പുറത്തെടുത്തു. എ.കെ.ഷിഗിന്‍ ചന്ദ്രന്‍, എസ്.ആര്‍.സാരംഗ്, ഇ.എം.പ്രശാന്ത്, എ.സി.അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
വീഡിയോ കാണാം:
[bot1]