ലിംഗനീതി തേടുന്ന പെണ്ണകങ്ങൾ; സെമിനാർ സംഘടിപ്പിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്


ചേമഞ്ചേരി: ലിംഗസമത്വമെന്ന ആശയവും അതിനായുള്ള പോരാട്ടവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. ‘ലിംഗനീതി തേടുന്ന പെണ്ണകങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ചേമഞ്ചേരിയിൽ സെമിനാർ സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കേരള വനിതാകമ്മീഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. ജില്ലാ സെമിനാർ കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി.പി സതീദേവി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വുമൺ ഇൻ ഇന്ത്യ ടെക്‌നിക്കൽ കണ്സൾട്ടന്റ് ശ്രീമതി പീജ രാജൻ ക്ലാസ് അവതരിപ്പിച്ചു. പരിപാടിയിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം ഷീല, വി.കെ അബ്‌ദുൽ ഹാരിസ്, സി.ഡി എസ് ചെയർപേഴ്സൺ ആർ.പി വത്സല തുടങ്ങിയവർ ആശംസയർപ്പിച്ചു. ഐ സി സി എസ് സൂപ്പർവൈസർ രമ്യാ വിനീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ നന്ദിയും പറഞ്ഞു.