പേരാമ്പ്ര ബൈപ്പാസില്‍ സി.എന്‍.ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നു; ഓട്ടോ ഡ്രൈവറുടെ ജാഗ്രതയില്‍ ഒഴിവായത് വന്‍ അപകടം


Advertisement

പേരാമ്പ്ര: പേരാമ്പ്രയില്‍ സി.എന്‍.ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി. രാവിലെ 9.30ഓടെ പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജങ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. എകരൂലില്‍ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്.

Advertisement

ടാങ്കറിന്റെ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് വാതകം ചോരുന്നത് കണ്ടത്. മെയില്‍വാല്‍വിലെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ഉടനെ ഫയര്‍ സ്റ്റേഷനിലും പൊലീസ് കണ്‍ട്രോള്‍ റൂമിലും വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ചോര്‍ച്ച അടച്ച് അപകട സാഹചര്യം ഒഴിവാക്കി.

Advertisement
Advertisement