അപേക്ഷിക്കാൻ മറക്കല്ലേ; വിദ്യാർത്ഥികൾക്ക് കെൽട്രോണിന്റെ കീഴിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, വിശദാംശങ്ങൾ…


കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ വച്ചാണ്‌ പരിശീലനം നടത്തുന്നത്. മൂന്ന് മുതല്‍ ആറ്മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ കോഴ്‌സുകള്‍ തികച്ചും സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം സ്റ്റൈപന്റും നല്‍കുന്നതാണ്.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം എന്നിവയാണ് യോഗ്യത. ഫെബ്രുവരി 17 ആണ് അപക്ഷേകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് 735678991, 8714269861 എന്ന നമ്പറില്‍ ബന്ധപ്പെടുക.