ഈത്തപ്പഴചലഞ്ച് ബ്രോഷര്‍ പ്രകാശനം ചെയ്ത് ചേമഞ്ചേരി പാണക്കാട് പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയര്‍


ചേമഞ്ചേരി: വി കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ നടത്തിവരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതിയുടെ ധന ശേഖരണാര്‍ത്ഥം ഈത്തപ്പഴം ചലഞ്ച് ബ്രോഷര്‍ പ്രകാശനം ചെയ്തു.

മുന്‍ മന്ത്രി പി.കെ.കെ ബാവ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. ഫണ്ട് ഉദ്ഘാടനം കല്ലില്‍ ഇമ്പിച്ചി അഹമ്മദ് ഹാജി
യില്‍ നിന്നും സ്വീകരിച്ചു. ചടങ്ങില്‍ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രെട്ടറി ടി.ടി ഇസ്മായില്‍ വി കെയര്‍ ചെയര്‍മാന്‍ റഷീദ് വെ ങ്ങളം, ജനറല്‍ കണ്‍വീനര്‍ എം.പി മൊയ്തീന്‍ കോയ, കെ.കെ മുഹമ്മദ് കൊളകാട്, ആലികൊയ ഹിദായത്ത,് നാസി പാണക്കാട് മൂസ്സ മുക്കാടി കണ്ടി, വി. ശരീഫ് മാസ്റ്റര്‍, മദീന മഹമൂദ്.  സലിം കാപ്പാട് ,  വി.കെ. റാഫി, സുബൈദ വെങ്ങളം, തല്‍ഹത്ത് ആരിഫ് തസ്നി അഷറഫ്, റഹീന അഷറഫ് എന്നിവര്‍ പങ്കെടുത്തു.