സൗജന്യ മെഗാ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ച് കാപ്പാട് സിന്‍കൊ മെഡിക്കല്‍ സെന്റര്‍


കാപ്പാട്: സൗജന്യ മെഗാ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ച് കാപ്പാട് സിന്‍കൊ മെഡിക്കല്‍ സെന്റര്‍. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇസാഫ് ഫൌണ്ടേഷനുമായി സഹകരിച്ച് കാപ്പാട് സിന്‍കൊ മെഡിക്കല്‍ സെന്ററര്‍  പരിസരത്തു വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ആറോളം വിദ്ഗ്ധ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.മുന്നൂറോളം പേര്‍ ക്യാമ്പില്‍ പരിശോധനകള്‍ക്ക് വിധേയമായി.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷെരീഫ് മാസ്റ്റര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സിന്‍കൊ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ റാഷിദ് സി.പി സ്വാഗതവും ഇസാഫ് ഫൌണ്ടേഷന്‍ സീനിയര്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ .സബിന്‍.കെ നന്ദിയും പറഞ്ഞു.