പതിനഞ്ചുകാരനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചു; മുളിയങ്ങലില്‍ നാലുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു


പേരാമ്പ്ര: മുളിയങ്ങലില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്ക്. മുളിയങ്ങലിലെ ചെമ്പ്ര തറമ്മല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം.

ചെമ്പ്ര മീത്തല്‍ ആദില്‍, ഉമ്മ റെജീന, കല്ലറമീത്തല്‍ ബഷീര്‍, തറമ്മല്‍ രാജേഷ് എന്നിവരെയാണ് കുറുക്കന്‍ ആക്രമിച്ചത്. ആദിലിനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുമൂന്നുപേര്‍ക്ക് കടിയേറ്റത്.

പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയി.