ഫുട്ബോളാകട്ടെ ലഹരി; ഡിവൈഎഫ്ഐ തിക്കോടി സൗത്ത് മേഖല കമ്മിറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് കിക്കോഫ് ഇന്ന്


Advertisement

തിക്കോടി: ഡിവൈഎഫ്ഐ തിക്കോടി സൗത്ത് മേഖലകമ്മിറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന്. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ക്യാമ്പയിനിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisement

പുറക്കാട് ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്യും.

Advertisement

ഒന്നാം സ്ഥാനം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് ഇയ്യച്ചേരി നാരായണൻ സ്മാരക ട്രോഫിയും അദ്ദേഹത്തിന്റെ കുടുംബം നല്കുന്ന 15001 രൂപയും ആണ്. രണ്ടാം സ്ഥാനക്കാർക്ക് പി.പി ശൈലജ സ്മാരക ട്രോഫിയും സുഹൃത്തുക്കൾ നൽകുന്ന 10001 രൂപയുമാണ്.

Advertisement

summary:Football tournament organized by DYFI Thikodi South Regional Committee will start soon