കൊയിലാണ്ടിയില്‍ രാത്രികാല ട്രോളിങ് നടത്തിയ മല്‍സ്യബന്ധന ബോട്ട് പിടികൂടി; നടപടി കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്
കൊയിലാണ്ടി: രാത്രികാല ട്രോളിങ് നടത്തുന്ന മത്സ്യബന്ധന ബോട്ടു കള്‍ക്കെതിരെ നടപടി കര്‍ശന ഫിഷറീസ് വകുപ്പ്. കൊയിലാണ്ടിയില്‍ രാത്രികാല ട്രോളിങ് നടത്തിയ ബോട്ട് പിടികൂടി. അഹദ് എന്ന ബോട്ടാണ് ഫിഷറീസ് വകുപ്പ് പിടികൂടിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ബോട്ട് പിടികൂടിയത്.
കൊയിലാണ്ടി തീരത്തോടു ചേര്‍ന്ന് ട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. ബോട്ട് ഉടമകളായ ഹംസക്കോയ, കരയങ്ങാട് ബേപ്പൂര്‍ എന്നിവര്‍ക്കെതിരെ കെഎഎഫ്ആര്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഫിഷറീ സ് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ രാത്രികാല പെട്രോളിങ് കര്‍ശനമാക്കുമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറ്കടര്‍ കെ.എ.ലബീബ് അറിയിച്ചു.
കോഴിക്കോട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് ഫിഷറീസ് അസിസ്റ്റന്റ് റെജിസ്ട്രര്‍ കെ. വിദ്യാധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പട്രോളിങ് ടീമില്‍ ഫിഷറീസ് റെസ്‌ക്യു ഗാര്‍ഡ് മാരായ ഹാമിലേഷ്, സുമേഷ് എന്നിവരുമുണ്ടായിരുന്നു.