‘തീരദേശ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക’; തൂവ്വപ്പാറയിൽ മത്സ്യത്തൊഴിലാളി യൂണിയന്റെ ധർണ്ണ


Advertisement

കൊയിലാണ്ടി: ഹാർബർ മുതൽ തൂവ്വപ്പാറ വരെയുള്ള തകർന്ന തീരദേശപാതയും കടൽ ഭിത്തിയും ഉടൻ പുനർനിർമ്മിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. തൂവ്വപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം നടത്തിയ ധർണ്ണയിലാണ് യൂണിയൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

Advertisement

ധർണ്ണ സി.ഐ.ടി.യു നേതാവും മുൻ എം.എൽ.എയുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും പ്രയാസം സൃഷ്ടിക്കുന്ന റോഡ് ഉടൻ പുനർ നിർമ്മിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി വരുന്ന ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

Advertisement

സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ടി.വി.ദാമോദരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി അശ്വിനി ദേവ്, എ.പി.ഉണ്ണികൃഷ്ണൻ, പി.കെ.സന്തോഷ്, ഹരിദാസൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി.എം.സുനിലേശൻ സ്വാഗതവും ട്രഷറർ ചോയിക്കുട്ടി നന്ദിയും പറഞ്ഞു.

Advertisement