നന്തി കടലില്‍ മത്സ്യത്തൊഴിലാളി മരിച്ച സംഭവം; ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി


Advertisement

നന്തി ബസാര്‍: നന്തി വളയില്‍ കടപ്പുറത്ത് കഴിഞ്ഞദിവസം ഉണ്ടായ ദുരന്തത്തില്‍ മരണപ്പെട്ട പിടികവളപ്പില്‍ റസാഖിന്റെ കുടുംബത്തിനും അപകടത്തില്‍ നിന്ന് പരിക്കേറ്റ് രക്ഷപ്പെട്ട അഷ്‌റഫിനും സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സിക്രട്ടറി ടി.ടി ഇസ്മായില്‍.

Advertisement

രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് പൂര്‍ണ്ണ പരാജയമാണ് ഉണ്ടായതെന്നും തീരദേശ മേഖലയില്‍ മത്സ്യതൊഴിലാളികളുടെ വിഷയങ്ങള്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

മരണപ്പെട്ട റസാഖിന്റെ കുടുംബത്തേയും അപകടത്തില്‍പെട്ട അഷ്‌റഫിനെയും മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അബൂബക്കര്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മുഹമ്മദലിയോടൊപ്പവും അദ്ദേഹം സന്ദര്‍ശിച്ചു.