അയനിക്കാട് മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു


പയ്യോളി: അയനിക്കാട് മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. അയനിക്കാട് നർത്തന കലാലയത്തിന് സമീപം പടിഞ്ഞാറേ തൈവളപ്പിൽ ചന്ദ്രബാബുവാണ് മരിച്ചത്. അൻപത്തിരണ്ട്‌ വയസ്സായിരുന്നു.

ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസന മ സഹകരണ സംഘം പ്രസിഡൻറായിരുന്നു. പരേതനായ കുമാരന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ: നന്ദന, നന്ദകിഷോർ. സഹോദരങ്ങൾ: സത്യൻ, മോളി, മനോജൻ.